അബുദാബിയുടെ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തില്‍ ട്രാഫിക് റഡാറുകള്‍ സ്ഥാപിക്കുന്നത്. ഇതുവഴി റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

അബുദാബി: റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായുള്ള പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമായി അബുദാബിയിലെ റോഡുകളില്‍ 700ലേറെ ട്രാഫിക് റഡാറുകള്‍ സ്ഥാപിക്കും. ഒരേസമയം ഒന്നിലധികം ട്രാഫിക് ലേനുകള്‍ നിരീക്ഷിക്കാന്‍ ശേഷിയുള്ള സൂക്ഷ്മതയുള്ള ക്യാമറകളാണ് ഈ റഡാറിലുള്ളത്.

കാലാവസ്ഥാ നിരീക്ഷണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും മെറ്റാഫ്യൂഷന്‍ എന്ന് വിളിക്കുന്ന ഈ അത്യാധുനിക ഉപകരണം വാഗ്ദാനം ചെയ്യുന്നു. അബുദാബിയുടെ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തില്‍ ട്രാഫിക് റഡാറുകള്‍ സ്ഥാപിക്കുന്നത്. ഇതുവഴി റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. റോഡ് സുരക്ഷ, ഡ്രൈവര്‍മാരുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷ എന്നിവ ഉറപ്പാക്കാനുള്ള അബുദാബി പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പദ്ധതിയെന്നും ലോകത്തെ ഏറ്റവും മികച്ച രാജ്യമാക്കി യുഎഇയെ മാറ്റാനുള്ള വികസന പ്രവര്‍ത്തനങ്ങളോട് യോജിച്ച് പോകുന്നതാണെന്നും അബുദാബി പൊലീസിലെ സെക്യൂരിറ്റി സിസ്റ്റംസ് വിഭാഗത്തിലെ ട്രാഫിക് ടെക്‌നിക്കല്‍ സിസ്റ്റംസ് സെക്ഷന്‍ മേധാവി മേജര്‍ മുഹമ്മദ് അബ്ദുള്ള അല്‍ സാബി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona