നിലവില്‍ ഗ്രീന്‍ പട്ടികയില്‍ ഇടംനേടിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ല.
അബുദാബി: ജൂലൈ ഒന്നുമുതല്‍ ക്വാറന്റീന്‍ ഒഴിവാക്കാനുള്ള ഒരുക്കങ്ങളുമായി അബുദാബി അധികൃതര്‍. ഈ തീരുമാനം എമിറേറ്റിലെ ടൂറിസം, വ്യോമയാന മേഖലകള്‍ക്ക് ഗുണകരമാകും.
നിലവില്‍ ഗ്രീന്‍ പട്ടികയില്‍ ഇടംനേടിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍ റെഡ് ലിസ്റ്റിലുള്ള രാജ്യക്കാര്‍ക്ക് അബുദാബിയില്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ ഉണ്ട്. ഇവര്‍ അബുദാബിയിലെത്തി നാലും എട്ടും ദിവസങ്ങളില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ജൂലൈ ഒന്നു മുതല്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമെന്ന് അബുദാബി നേരത്തെ അറിയിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
