Asianet News MalayalamAsianet News Malayalam

Gulf News : അബുദാബിയില്‍ വിവാഹങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും പുതിയ നിബന്ധനകള്‍

അടച്ചിട്ട സ്ഥലങ്ങളിലെ പരിപാടികള്‍ക്ക് 80 ശതമാനം ആളുകള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ അല്‍ ഹൊസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് കാണിക്കണം. ഇവരുടെ കൈവശം 96 മണിക്കൂറിനകം എടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ഉണ്ടായിരിക്കണം.

Abu Dhabi updated rules for events and weddings
Author
Abu Dhabi - United Arab Emirates, First Published Nov 28, 2021, 3:12 PM IST

അബുദാബി: അബുദാബിയില്‍(Abu Dhabi) വിവാഹങ്ങള്‍ക്കും(weddings) ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഒത്തുചേരലുകള്‍ക്കുമുള്ള നിബന്ധനകള്‍ അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി (Abu Dhabi Emergency, Crisis and Disasters Committee)പരിഷ്‌കരിച്ചു.

അടച്ചിട്ട സ്ഥലങ്ങളിലെ പരിപാടികള്‍ക്ക് 80 ശതമാനം ആളുകള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ അല്‍ ഹൊസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് കാണിക്കണം. ഇവരുടെ കൈവശം 96 മണിക്കൂറിനകം എടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ഉണ്ടായിരിക്കണം. വിവാഹ ഹാളുകളില്‍ 60 ശതമാനം പേര്‍ക്ക് പങ്കെടുക്കാം. അടച്ചിട്ട ഹാളുകളില്‍ പരമാവധി 100 പേര്‍ക്കാണ് പങ്കെടുക്കാനാവുക. തുറസ്സായ സ്ഥലത്ത് നടത്തുന്ന വിവാഹ ചടങ്ങുകളില്‍ 300 പേര്‍ക്കും വീടുകളില്‍ നടത്തുന്ന വിവാഹങ്ങളില്‍  60 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ കഴിയുക. 

 

യുഎഇ ദേശീയ ദിനം; 870 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ പ്രസിഡന്റിന്റെ ഉത്തരവ്

അബുദാബി: യുഎഇയുടെ 50-ാമത് ദേശീയ ദിനത്തോട്(UAE's 50th National Day) അനുബന്ധിച്ച് 870 തടവുകാര്‍ക്ക് (prisoners)ജയില്‍ മോചനം നല്‍കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ( Sheikh Khalifa bin Zayed Al Nahyan)ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവരാണ് മോചിതരാകുന്നത്. തടവുകാര്‍ക്ക് പുതിയൊരു ജീവിതം തുടങ്ങാനും അവരുടെ കുടുംബങ്ങളുടെ പ്രയാസം കുറയ്ക്കുന്നതിന് അവസരമൊരുക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. മോചനം ലഭിക്കുന്ന തടവുകാരുടെ കടബാധ്യതകളും പിഴകളും ഒഴിവാക്കി നല്‍കും.

Follow Us:
Download App:
  • android
  • ios