നിയന്ത്രണം വിട്ട കാര്‍ പാലത്തില്‍ നിന്ന് താഴെ റോഡിലേക്ക് തലകീഴായി പതിക്കുകയായിരുന്നു.

ജിദ്ദ: സൗദി അറേബ്യയില്‍ ജിദ്ദ ശറഫിയയില്‍ സിത്തീന്‍ റോഡ് പാലത്തില്‍ നിന്നും കാര്‍ താഴേക്ക് പതിച്ച് അപകടം. അക്ബര്‍ ട്രാവല്‍സിന് സമീപമുള്ള നാഫ്ത് പെട്രോള്‍ പമ്പിന് മുമ്പില്‍ രാവിലെ പത്തുമണിയോടെയാണ് സംഭവമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ പാലത്തില്‍ നിന്ന് താഴെ റോഡിലേക്ക് തലകീഴായി പതിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അറബ് യുവാക്കളില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ട്രാഫിക് പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona