Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ബഹ്‌റൈനില്‍ 41 റെസ്‌റ്റോറന്റുകള്‍ക്കും കഫേകള്‍ക്കുമെതിരെ നടപടി

ആഭ്യന്തര മന്ത്രാലയം, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം, ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.

action against 41 restaurants and cafes in bahrain for violating covid protocol
Author
Manama, First Published Jun 2, 2021, 2:54 PM IST

മനാമ: ബഹ്‌റൈനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച 41 റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കുമെതിരെ നടപടി സ്വീകരിച്ചതായി പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 

211 റെസ്‌റ്റോറന്റുകളിലും കഫേകളിലുമാണ് പരിശോധന നടത്തിയത്. ആഭ്യന്തര മന്ത്രാലയം, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം, ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. റെസ്റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios