ദോഹ: രാജ്യത്തെ മധ്യാഹ്ന വിശ്രമ നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെ നടപടിയെടുത്ത് ഖത്തര്‍. 67 കമ്പനികളുടെ തൊഴിലിടങ്ങള്‍ ഭരണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം അടച്ചുപൂട്ടി. മൂന്ന് ദിവസത്തേക്കാണ് കമ്പനികളുടെ തൊഴിലിടങ്ങള്‍ അടച്ചുപൂട്ടിയത്.

ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 13 വരെ തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 2007ലെ 16-ാം നമ്പര്‍ മന്ത്രാലയ തീരുമാന പ്രകാരമാണ് കൊടുംവേനലില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിശ്ചിത സമയം വിശ്രമം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് ശേഷം 3 മണി വരെയാണ് വിശ്രമ സമയം അനുവദിച്ചിട്ടുള്ളത്. ഈ കാലയളവില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം അഞ്ച് മണിക്കൂറില്‍ കൂടരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കൊവിഡ് സുരക്ഷാ ലംഘനം; കുവൈത്തില്‍ 14 സ്ഥാപനങ്ങള്‍ പൂട്ടിച്ചു