ഒരു പ്രവാസിക്ക് നിയമപരമായി എങ്ങനെ സ്വന്തം നാട്ടില്‍ നിന്ന് വിദേശത്തേക്ക് ചെന്നെത്താം എന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നതാണ് പുസ്തകം.

ഷാര്‍ജ: പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. ജോസ് എബ്രഹാമിന്റെ 'സേഫ് എമിഗ്രേഷന്‍' എന്ന പുസ്തകം യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിക്ക് നല്‍കി പ്രകാശനം ചെയ്തു. ഷാര്‍ജയിലാണ് പുസ്തകപ്രകാശന ചടങ്ങ് നടന്നത്. 

ഒരു പ്രവാസിക്ക് നിയമപരമായി എങ്ങനെ സ്വന്തം നാട്ടില്‍ നിന്ന് വിദേശത്തേക്ക് ചെന്നെത്താം എന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നതാണ് പുസ്തകം. ചടങ്ങില്‍ പ്രവാസി ലീഗല്‍ സെല്ലിന്റെ കണ്‍ട്രി ഹെഡും എസ് എന്‍ ഡി പി വൈസ് ചെയര്‍മാനുമായ ശ്രീധരന്‍ പ്രസാദ് പുസ്തകം പരിചയപ്പെടുത്തി. അഡ്വ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുഐദി, അഡ്വ ശങ്കര്‍ നാരായണന്‍, അഡ്വ യാസര്‍ സഖാഫി, സാമൂഹിക പ്രവര്‍ത്തകരായ ജംഷീര്‍ വടഗിരിയില്‍, മുന്ദിര്‍ കല്‍പകഞ്ചേരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona