Asianet News MalayalamAsianet News Malayalam

88-ാം മഹ്‌സൂസ് നറുക്കെടുപ്പില്‍ 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കി രണ്ട് ഭാഗ്യശാലികള്‍

  • 7,9,17,19,21 എന്നിവയാണ് നറുക്കെടുത്ത സംഖ്യകള്‍.
  • 139 വിജയികള്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു.
  • 3349 വിജയികള്‍ക്ക് ആകെ 12,421,750 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി.
AED 10,000,000 top prize scooped up by two winners  in  88 th Mahzooz draw
Author
Dubai - United Arab Emirates, First Published Aug 7, 2022, 5:58 PM IST

ദുബൈ: മഹ്‌സൂസിന്റെ ചരിത്രത്തിലാദ്യമായി ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹത്തിന് രണ്ട് അവകാശികള്‍. 2022 ഓഗസ്റ്റ് ആറ് ശനിയാഴ്ച യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ നടന്ന 88-ാമത് പ്രതിവാര നറുക്കെടുപ്പില്‍ ഇവര്‍ രണ്ടുപേരും 5,000,000 ദിര്‍ഹം വീതം നേടി. 

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മൂന്ന് ഒന്നാം സമ്മാന വിജയികളെ സൃഷ്ടിച്ചതിന് പിന്നാലെ 88-ാമത് പ്രതിവാര നറുക്കെടുപ്പിലൂടെ രണ്ട് മള്‍ട്ടി മില്യനയര്‍മാരെ കൂടി നല്‍കാന്‍ മഹ്‌സൂസിന് സാധിച്ചു.

നറുക്കെടുത്ത അഞ്ച് സംഖ്യകളും യോജിച്ച് വന്നതോടെയാണ് രണ്ട് ഭാഗ്യശാലികള്‍ ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം സ്വന്തമാക്കിയത്. 7,9,17,19,21 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. ഒന്നാം സമ്മാന വിജയികളുടെ ജീവിതം എന്നന്നേക്കുമായി മാറ്റിമറിക്കപ്പെട്ടതിന് പുറമെ 88-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ 3349 വിജയികള്‍ ആകെ 12,421,750 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി.

നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച വന്ന 139 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഓരോരുത്തരും 7,194 ദിര്‍ഹം വീതം നേടി. റാഫിള്‍ ഡ്രോ വിജയികളായ മൂന്നു പേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇന്ത്യക്കാരായ ഗോപാലകൃഷ്ണന്‍, സതീഷ്, മുഹമ്മദ് എന്നിവരാണ് യഥാക്രമം 17770562, 17630063, 17597618 എന്നീ റാഫിള്‍ നമ്പരുകളിലൂടെ 100,000 ദിര്‍ഹം വീതം നേടിയത്.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഗ്രാന്‍ഡ് ഡ്രോയിലേക്കും റാഫിള്‍ ഡ്രോയിലേക്കും ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇതിലൂടെ വിജയിക്കാനുള്ള സാധ്യത ഇരട്ടിക്കുകയാണ്. എല്ലാ ആഴ്ചയിലും നറുക്കെടുത്ത അഞ്ച് സംഖ്യകളും യോജിച്ച് വരുന്ന വിജയികള്‍ക്ക് 10,000,000 ദിര്‍ഹമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവയും നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇതിന് പുറമെ മഹ്സൂസ് എല്ലാ ആഴ്ചയിലും നടത്തുന്ന റാഫിള്‍ ഡ്രോയില്‍ വിജയികളാകുന്ന മൂന്നുപേര്‍ക്ക് ആകെ 100,000 ദിര്‍ഹം വീതവും സമ്മാനമായി ലഭിക്കുന്നു. നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.

അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, ഈവിങ്‌സ് എല്‍എല്‍സി ഓപ്പറേറ്റ് ചെയ്യുന്ന മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പാണ്. ഉദാരമായ സമ്മാനങ്ങളിലൂടെ ആളുകളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്ന മഹ്‌സൂസ്, സിഎസ്ആര്‍ പദ്ധതികളിലൂടെ സമൂഹത്തിനും സംഭാവനകള്‍ നല്‍കുന്നു.

Follow Us:
Download App:
  • android
  • ios