Asianet News MalayalamAsianet News Malayalam

അഹ്മദ് ജുമ അല്‍ സാബിയെ യുഎഇ പ്രസിഡന്റിന്റെ ഉപദേശകനായി നിയമിച്ചു

ക്യാബിനറ്റ് റാങ്കോടൊണ് നിയമനം. നേരത്തെ ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ മന്ത്രിയും ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍ ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്നു അല്‍ സാബി. 

Ahmed Juma Al Zaabi appointed as Adviser to UAE President
Author
Abu Dhabi - United Arab Emirates, First Published Sep 27, 2021, 10:34 PM IST

അബുദാബി: യുഎഇ പ്രസിഡന്റിന്റെ(UAE President) ഉപദേശകനായി അഹ്മദ് ജുമ അല്‍ സാബിയെ നിയമിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് അഹ്മദ് ജുമ അല്‍ സാബിയെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ക്യാബിനറ്റ് റാങ്കോടൊണ് നിയമനം. നേരത്തെ ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ മന്ത്രിയും ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍ ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്നു അല്‍ സാബി.  

അതേസമയം ശൈഖ് മക്തൂം ബിന്‍ മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായി നിയമിച്ചു. പുതിയ യുഎഇ ക്യാബിനറ്റിന്റെ രൂപീകരണവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശനിയാഴ്‍ച  പ്രഖ്യാപിച്ചിരുന്നു. അടുത്ത 50 വര്‍ഷത്തേക്ക് ഫെഡറല്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തിന് പുതിയ രീതി സ്വീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ധനകാര്യ സഹമന്ത്രിയായി മുഹമ്മദ് ബിന്‍ ഹാദി അല്‍ ഹുസൈനിയെ നിയമിച്ചു. നിലവില്‍ ഉബൈദ് അല്‍ തായറാണ് ഈ സ്ഥാനം വഹിക്കുന്നത്. പുതിയ നീതിന്യായ മന്ത്രിയായി അബ്‍ദുല്ല ബിന്‍ സുല്‍ത്താന്‍ ബിന്‍ അവാദ് അല്‍ നുഐമിയാണ് നിയമിച്ചിരിക്കുന്നത്. ഡോ. അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ അവാര്‍ പുതിയ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രിയായി ചുമതലയേല്‍ക്കും.  

Follow Us:
Download App:
  • android
  • ios