കൊവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന സര്‍വീസ് നവംബര്‍ നാലു മുതലാണ് പുനരാരംഭിക്കുക. 392 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്.

അബുദാബി: അബുദാബിയിലെ(Abu Dhabi) അല്‍ ഐനില്‍(Al AIn) നിന്നും കോഴിക്കോടേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് (Air India Express)സര്‍വീസ് പുനരാരംഭിക്കുന്നു. കൊവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന സര്‍വീസ് നവംബര്‍ നാലു മുതലാണ് പുനരാരംഭിക്കുക. 

392 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. വ്യാഴാഴ്ചകളില്‍ യുഎഇ സമയം ഉച്ചയ്ക്ക് 1.25ന് അല്‍ ഐനില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം വൈകിട്ട് 6.45ന് കരിപ്പൂരിലെത്തും. അവിടെ നിന്നും തിരികെ രാവിലെ 10ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.25നാണ് അല്‍ ഐനിലെത്തുക. 

വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ സ്വദേശികള്‍ക്ക് യാത്രാ വിലക്ക് നീക്കി യുഎഇ

വിമാനങ്ങളെന്ന പേര് മാത്രം! 18000 കോടിക്ക് ടാറ്റ വാങ്ങിയതിൽ എഞ്ചിനില്ലാത്തവയും തകരാറുള്ളവയും

യുഎഇയില്‍ ഇന്നും പുതിയ കൊവിഡ് കേസുകള്‍ നൂറില്‍ താഴെ മാത്രം

യുഎഇയില്‍(UAE) പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെ മാത്രം. യുഎഇയില്‍ (United Arab Emirates) ഇന്ന് (ഒക്ടോബര്‍ 27) 95 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 136 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പുതിയതായി നടത്തിയ 295,380 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ആകെ 9.2 കോടിയിലധികം കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,566 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 733,640 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,135 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,791 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.