വെബ്‌സൈറ്റ് വഴിയോ കോള്‍ സെന്റര്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവ മുഖേനയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ നിന്ന് കേരളത്തിലെ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സര്‍വീസിന് തുടക്കമിട്ട് ഷാര്‍ജയുടെ ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ. റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോടേക്കാണ് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത്.
റാക് അന്താാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ റാക് സിവില്‍ വ്യോമയാന വിഭാഗം ചെയര്‍മാന്‍ ഷെയ്ഖ് സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ദുബൈയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍, എയര്‍ അറേബ്യ ഗ്രൂപ്പ് ഓഫ് ചീഫ് എക്‌സിക്യൂട്ടീവ് ആദില്‍ അലി, എന്നിവരടക്കം സംബന്ധിച്ചു.
എയര്‍ അറേബ്യയുടെ വെബ്‌സൈറ്റ് വഴിയോ കോള്‍ സെന്റര്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവ മുഖേനയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ആഴ്ചയിൽ മൂന്ന് ദിവസമാണ് റാക്–കോഴിക്കോട് സർവീസ്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഈ സെക്ടറില്‍ എയർ അറേബ്യ സർവീസ് നടത്തുക. ഉച്ചക്ക് 2.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട് എത്തും. രാത്രി 8.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് റാസല്‍ഖൈമയിലത്തെും. പുതിയ സര്‍വീസ് തുടങ്ങുന്നത് റഖാസല്‍ഖൈമയുടെ വ്യോമയാന മേഖലയെ മെച്ചപ്പെടുത്തുന്നതിനും കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും ഷെയ്ഖ് സാലിം പറഞ്ഞു.
201 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍; ഉത്തരവിട്ട് ഭരണാധികാരി, നടപടികൾ ഇങ്ങനെ
മസ്‌കറ്റ്: 201 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ രാജ്യക്കാരായ 201 പ്രവാസികള്‍ക്കാണ് പൗരത്വം ലഭിച്ചത്. പൗരത്വം ലഭിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
600 റിയാലാണ് പൗരത്വത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിരക്ക്. സ്വദേശികളുടെ ഭാര്യമാര്‍ക്കോ മുന്‍ ഭാര്യമാര്‍ക്കോ ഒമാന്‍ പൗരത്വം ലഭിക്കുന്നതിന് 300 റിയാല്‍ നല്‍കിയാല്‍ മതിയാകും. കുട്ടികള്‍ക്കും 300 റിയാല്‍ അടയ്ക്കണം. അപേക്ഷിക്കുന്നവര്‍ ഒമാനില്‍ ജോലി ചെയ്യുന്നതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. അപേക്ഷകനെതിരെ നേരത്തെ യാതൊരു തരത്തിലുമുള്ള നിയമ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും തെളിയിക്കണം. അപേക്ഷ നല്‍കുമ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടടക്കം 12 തരം രേഖകളും സമര്‍പ്പിക്കണം. ഒമാനി പൗരത്വം ലഭിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്കും ആറ് മാസത്തിനകം പൗരത്വം ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കുന്ന വിദേശികള്‍ക്ക് അറബിക് ഭാഷാ എഴുത്ത് പരീക്ഷയുണ്ടാകും. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ആറ് മാസത്തിന് ശേഷം വീണ്ടും എഴുതാം. ഇങ്ങനെ നാലു തവണ വരെ പരീക്ഷ എഴുതാനാകും. പൗരത്വം ലഭിക്കുന്ന വിദേശികള്‍ക്ക് ആറു മാസത്തിലേറെ രാജ്യത്തിന് പുറത്ത് തുടര്‍ച്ചയായി കഴിയാനാകില്ല. മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയും വേണം.
