171 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനമാണ് പെട്ടെന്ന് തിരിച്ചിറക്കിയത്. വിമാനത്തിലെ അധിക ഇന്ധനം വട്ടം ചുറ്റി പറന്ന് തീര്‍ത്ത ശേഷമാണ് വിമാനം നിലത്തിറക്കിയത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി 7.54ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്.
171 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്നതിന് ശേഷം പിന്‍ഭാഗത്തുള്ള ചക്രങ്ങളുടെ ഹൈഡ്രോളിക് സംവിധാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായതായി പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ വിമാനം തിരിച്ചിറക്കുന്നതിനുള്ള അനുമതി തേടുകയായിരുന്നു.
വിമാനത്തില്‍ അബുദാബിയിലേക്കുള്ള ദീര്‍ഘദൂര യാത്രക്കായി ഇന്ധനം ഉണ്ടായിരുന്നു. തിരിച്ചിറങ്ങാനുള്ള ഇന്ധനം നിലനിര്‍ത്തിയ ശേഷം അധികമുള്ളത് വട്ടം ചുറ്റി പറന്ന് തീര്‍ക്കാനായിരുന്നു പൈലറ്റിന് ലഭിച്ച നിര്‍ദ്ദേശം. തുടര്‍ന്ന് രാത്രി 8.30ഓടെ വിമാനം തിരിച്ചിറക്കുകയായിരുന്നു.


