രാവിലെ 3.45ന് ഷാര്‍ജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ അറേബ്യ വിമാനമാണ് മണിക്കൂറുകള്‍ക്ക് ശേഷവും പുറപ്പെടാത്തത്. 

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടേണ്ട വിമാനം മണിക്കൂറുകളോളം വൈകുന്നു. രാവിലെ 3.45ന് ഷാര്‍ജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ അറേബ്യ വിമാനമാണ് മണിക്കൂറുകള്‍ക്ക് ശേഷവും പുറപ്പെടാത്തത്. സാങ്കേതിക തകരാരാണ് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. 160 യാത്രക്കാരാണ് വിമാനത്തിലുള്ളത്. സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.