വിമാനം നെടുമ്പാശേരിയിൽ നിന്നും പറന്നുയർന്ന് 10 മിനിറ്റിനുള്ളിലാണ് തകരാർ സംഭവിച്ചതെന്നാണ് റിപ്പോര്‍‌ട്ട്. 

കൊച്ചി: യന്ത്രത്തകരാറിനെ തുടർന്ന് കൊച്ചി - ഷാർജ വിമാനം തിരിച്ചറക്കി. എയർ അറേബ്യയുടെ വിമാനമാണ് തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. വിമാനം നെടുമ്പാശേരിയിൽ നിന്നും പറന്നുയർന്ന് 10 മിനിറ്റിനുള്ളിലാണ് തകരാർ സംഭവിച്ചതെന്നാണ് റിപ്പോര്‍‌ട്ട്. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി. തകരാർ പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.