Asianet News MalayalamAsianet News Malayalam

വിദേശ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് ശേഖരം പിടിച്ചെടുത്തു

ലഹരിവസ്തുക്കള്‍ അടങ്ങിയ ആറ് പാക്കേജുകള്‍ എക്‌സ്പ്രസ് മെയില്‍ വഴിയാണ് കുവൈത്തിലെത്തിയത്. 

air customs seized drugs sent from other countries to kuwait
Author
Kuwait City, First Published Sep 3, 2021, 10:49 AM IST

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിമാന മാര്‍ഗം കടത്താന്‍ ശ്രമിച്ച കഞ്ചാവ് ശേഖരം എയര്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. 33 ഗ്രാം കഞ്ചാവ്, 594 ഗ്രാം മെഴുക് രൂപത്തിലുള്ള കഞ്ചാവ്, 72 ആംപ്യൂള്‍ കഞ്ചാവ് തൈലം, 2.57 കിലോ മയക്കുമരുന്ന് പൊടി എന്നിവയാണ് അധികൃതര്‍ പിടിച്ചെടുത്തത്. 

ലഹരിവസ്തുക്കള്‍ അടങ്ങിയ ആറ് പാക്കേജുകള്‍ എക്‌സ്പ്രസ് മെയില്‍ വഴിയാണ് കുവൈത്തിലെത്തിയത്. 33 ഗ്രാം കഞ്ചാവ്, 22 ചെറിയ പെട്ടികളില്‍ എത്തിയ കഞ്ചാവ് മെഴുക് എന്നിവ അമേരിക്കയില്‍ നിന്നും 17 ആംപ്യൂള്‍ കഞ്ചാവ് തൈലം ജര്‍മ്മനിയില്‍ നിന്ന് കൊറിയര്‍ വഴിയുമാണ് എത്തിയത്. മറ്റൊരു പാക്കേജില്‍ 40 ആംപ്യൂള്‍ കഞ്ചാവ് തൈലം അമേരിക്കയില്‍ നിന്ന് എക്‌സ്പ്രസ് മെയില്‍ വഴി കുവൈത്തിലെത്തി. അഞ്ചാമത്തെ പാക്കേജില്‍ 440 ഗ്രാം കഞ്ചാവ് വാക്‌സ് അടങ്ങിയിരുന്നു. ഷാമ്പൂ പാക്കില്‍ ഒളിപ്പിച്ച നിലയില്‍ അമേരിക്കയില്‍ നിന്നാണ് കഞ്ചാവ് എത്തിയത്. 15 ആംപ്യൂള്‍ കഞ്ചാവ് തൈലമാണ് ആറാമത്തെ പാക്കേജില്‍ ഉണ്ടായിരുന്നത്. ഇതും അമേരിക്കയില്‍ നിന്നെത്തിയതാണ്. ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. കേസില്‍ തുടര്‍ നിയമനടപടികള്‍ ആരംഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios