Asianet News MalayalamAsianet News Malayalam

ദുബായിലെ കനത്ത മഴ; നാല് വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ

ചെന്നൈ-ദുബായ് എ.ഐ 905 വിമാനം ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അഞ്ച് മണിക്കൂറോളം സമയമെടുത്താണ് പാര്‍ക്കിങ് ബേയിലേക്ക് എത്തിക്കാനായത്. 

air india cancels four flights to dubai due to unstable weather
Author
Dubai - United Arab Emirates, First Published Jan 13, 2020, 11:45 PM IST

ദുബായ്: ദുബായില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് നാല് വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.  ദില്ലി-ദുബായ്-ദില്ലി, മുംബൈ-ദുബായ്-മുംബൈ, ഹൈദരാബാദ്-ദുബായ്-ഹൈദരാബാദ്, ചെന്നൈ-ദുബായ്-ചെന്നൈ എന്നീ വിമാനങ്ങളുടെ സര്‍വീസുകളാണ് റദ്ദാക്കിയത്. ചെന്നൈ-ദുബായ് എ.ഐ 905 വിമാനം ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അഞ്ച് മണിക്കൂറോളം സമയമെടുത്താണ് പാര്‍ക്കിങ് ബേയിലേക്ക് എത്തിക്കാനായത്. കോഴിക്കോട്-ദുബായ് എ.ഐ 937 വിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ദുബായിലെ രണ്ടാമത്തെ വിമാനത്താവളമായ അല്‍ മഖ്‍തൂം എയര്‍പോര്‍ട്ടില്‍ ഇറക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios