മസ്‌കറ്റ്: ഇന്ത്യ-ഒമാന്‍ എയര്‍ ബബിള്‍ കരാര്‍ പ്രഖ്യാപിച്ചതോടെ യാത്രക്കാര്‍ക്ക് അറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്‌സൈറ്റ് വഴിയും കോള്‍ സെന്ററുകള്‍, സിറ്റി ഓഫീസ്, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ എന്നിവ മുഖേനയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.

മസ്‌കറ്റ് വിമാനത്താവളത്തിലെത്തുമ്പോള്‍ യാത്രക്കാര്‍ നിര്‍ബന്ധമായും കൊവിഡ് പിസിആര്‍ ടെസ്റ്റിന് വിധേയമാകണമെന്ന് വിമാന അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. അതേസമയം മസ്‌കറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്‍കൂര്‍ പിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

ചുരുങ്ങിയത് ഒരു മാസം വരെ കൊവിഡ് ചികിത്സാ ചെലവ് വഹിക്കാന്‍ കഴിയുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഉണ്ടായിരിക്കണം. രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരും താരാസുഡ് പ്ലസ് അപ്ലിക്കേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും മസ്‌കറ്റ് അന്താരാഷ്ട്ര  വിമാനത്തവാളത്തില്‍ എത്തുന്ന യാത്രക്കാര്‍ പിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്നും ഒമാന്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

𝘼𝙩𝙩𝙚𝙣𝙩𝙞𝙤𝙣 𝙈𝙪𝙨𝙘𝙖𝙩-𝙗𝙤𝙪𝙣𝙙 𝙥𝙖𝙨𝙨𝙚𝙣𝙜𝙚𝙧𝙨! Book tickets on our website or through Call Centre/City office/ authorized travel agents #ExpressRoutes #ExpressUpdate #AirIndiaExpress #phase7Schedule #October2020schedule

Posted by Air India Express on Thursday, October 1, 2020