ദില്ലി: ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്ത്യയിലേക്ക് മടങ്ങുന്ന എല്ലാ പൗരന്മാരും നിര്‍ബന്ധമായും എയര്‍ സുവിധ സെല്‍ഫ് റിപ്പോര്‍ട്ടിങ് ഫോം പൂരിപ്പിക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. 

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് എയര്‍ സുവിധ സെല്‍ഫ് റിപ്പോര്‍ട്ടിങ് ഫോം പൂരിപ്പിക്കണമെന്നാണ് വിമാന അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എയര്‍ സുവിധ ലിങ്കും അറിയിപ്പിനോടൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കിയിട്ടുണ്ട്.

കൊവിഡ് വ്യാപനം; ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് മടക്കി നല്‍കിയത് 120 കോടി ഡോളര്‍