Asianet News MalayalamAsianet News Malayalam

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം

ആദ്യം ബുക്ക് ചെയ്യുന്നവർക്കാണ് ഈ നിരക്ക് ലഭിക്കുക. ഷാർജയിൽ നിന്നു കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 299 ദിർഹം മതി. കോഴിക്കോട്ടേക്ക് 309ഉം കണ്ണൂരിലേക്കു 409 ദിർഹമും നിരക്കുണ്ട്.

air india express UAE price
Author
Abu Dhabi - United Arab Emirates, First Published Aug 27, 2019, 5:28 PM IST

അബുദാബി: 2020 മാർച്ച് വരെ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രടിക്കറ്റുകള്‍ കുറഞ്ഞ ചിലവില്‍ ബുക്ക് ചെയ്യാം. പ്രവാസികള്‍ക്കും മറ്റും ആശ്വസമാകുന്ന ഈ സേവനം എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് ലഭ്യമാകുന്നത്. ചൊവ്വാഴ്ച മുതല്‍ വ്യാഴം വരെയാണ് ഈ ഓഫര്‍. ഇത് പ്രകാരം 269 ദിർഹം മുതലാണ് നിരക്ക് ആരംഭിക്കുന്നത്. 30 ദിർഹം ട്രാൻസാക്ഷൻ ഫീസ് ഉൾപ്പെടെ 299 ദിർഹമാകും. നികുതി ഉൾപ്പെടെയുള്ള നിരക്കാണിത്.

അബുദാബി, അൽഐൻ, ദുബായ്, ഷാർജ, റാസൽഖൈമ എന്നീ വിമാനത്താവളങ്ങളിൽ നിന്നു തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, ഡൽഹി, ജയ്പൂർ, മുംബൈ, അമൃത്സർ, ചാണ്ഡിഗഡ്, പുണെ, വരാണസി, മാംഗ്ലൂർ, ലക്നൗ, തിരുച്ചിറപ്പള്ളി, സൂറത്ത് എന്നീ സെക്ടറുകളിലേക്കാണ് ആകർഷക നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

ആദ്യം ബുക്ക് ചെയ്യുന്നവർക്കാണ് ഈ നിരക്ക് ലഭിക്കുക. ഷാർജയിൽ നിന്നു കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 299 ദിർഹം മതി. കോഴിക്കോട്ടേക്ക് 309ഉം കണ്ണൂരിലേക്കു 409 ദിർഹമും നിരക്കുണ്ട്. മുംബൈ 299, സൂറത്ത് 349, ചാണ്ടിഗഡ് 349, വരണാസി 349 ദിർഹം എന്നിങ്ങനെയാണ് മറ്റു സെക്ടറിലേക്കുള്ള നിരക്ക്.

അബുദാബിയിൽ നിന്ന് കോഴിക്കോട്, ഡൽഹി സെക്ടറിലേക്ക് 319 ദിർഹമാണ് നിരക്ക്. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മംഗലാപുരം സെക്ടറിലേക്ക് 419 ദിർഹം നൽകണം.  അൽഐനിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളിലേക്ക് 419 ദിർഹമിനു ടിക്കറ്റ് ലഭിക്കും. ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം സെക്ടറിലേക്ക് 309ഉം കോഴിക്കോട്, മംഗലാപുരം സെക്ടറിലേക്ക് 329 ദിർഹവുമാണ് നിരക്ക്. മുംബൈ, ഡൽഹി 319, അമൃത് സർ 349, ജയ്പൂർ 349, ലക്നൗ 379 എന്നിങ്ങനെയാണ് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios