ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള സര്‍വീസുകളില്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല.

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ. വ്യാജപ്രചാരണങ്ങളില്‍ യാത്രക്കാര്‍ വഞ്ചിതരാകരുതെന്ന് വിമാന അധികൃതര്‍ അറിയിച്ചു. 

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള സര്‍വീസുകളില്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല. ബുക്കിങ് ആരംഭിക്കുന്നതിനായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെയും വ്യോമയാന ഡയറക്ടറേറ്റിന്റെയും അനുമതി കാത്തിരിക്കുകയാണെന്നും ഇതുവരെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിക്കുകയോ ബുക്കിങ് തുടങ്ങുകയോ ചെയ്തിട്ടില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. വിമാന ഷെഡ്യൂളുകളും ടിക്കറ്റ് നിരക്കുകളും പ്രഖ്യാപിച്ചെന്ന തരത്തില്‍ പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona