വിമാനങ്ങളുടെ സമയ ക്രമങ്ങളിലൊന്നും മാറ്റം വരുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാക്കാന്‍ ടിക്കറ്റിന്റെ പ്രിന്റോ അല്ലെങ്കില്‍ ഡിജിറ്റര്‍ പകര്‍പ്പോ കൈയില്‍ കരുതണമെന്നും ഒമാന്‍ എയര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു.

മസ്‍കത്ത്: ഒമാനില്‍ രാത്രി യാത്രാ വിലക്ക് നിലനില്‍ക്കുന്ന സമയങ്ങളില്‍ വിമാന യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് താമസ സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യാന്‍ അനുമതി ലഭിക്കും. വിമാനങ്ങളുടെ സമയ ക്രമങ്ങളിലൊന്നും മാറ്റം വരുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാക്കാന്‍ ടിക്കറ്റിന്റെ പ്രിന്റോ അല്ലെങ്കില്‍ ഡിജിറ്റര്‍ പകര്‍പ്പോ കൈയില്‍ കരുതണമെന്നും ഒമാന്‍ എയര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു.

വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രയില്‍ ഒരാള്‍ക്ക് കൂടി ഒപ്പം പോകാമെന്ന് നേരത്തെ തന്നെ റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്‍താവനയില്‍ പറഞ്ഞിരുന്നു. കര്‍ഫ്യൂ സമയത്തെ വിമാനങ്ങളില്‍ പോകുന്നവര്‍ പതിവിലും നേരത്തെ വിമാനത്താവളങ്ങളില്‍ എത്തേണ്ടതില്ലെന്നും അനുവദിക്കപ്പെട്ട സമയത്തിന് മുമ്പ് ആരെയും ഡിപ്പാര്‍ച്ചര്‍ ഹാളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.