അജ്മാന്‍: 49-ാമത് യുഎഇ ദേശീയ ദിനത്തിനോടനുബന്ധിച്ച് അ്ജമാനില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ദേശീയ ദിനമായ ഡിസംബര്‍ രണ്ടു മുതലാണ് പിഴയിളവ് പ്രാബല്യത്തില്‍ വരിക. ഡിസംബര്‍ രണ്ടു മുതല്‍ ഒരു മാസത്തേക്ക് ഇളവ് ലഭിക്കുമെന്ന് അജ്മാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

2020 നവംബര്‍ 23ന് മുമ്പ് അജ്മാനില്‍ ചുമത്തിയ എല്ലാ ട്രാഫിക് പിഴകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. എന്നാല്‍ വാഹനമോടിക്കുന്നവരുടെ ജീവന്‍ അപകടത്തിലാക്കുന്ന രീതിയിലുള്ള ഡ്രൈവിങ്, വാഹനത്തിന്റെ എഞ്ചിനോ, ഷാസിക്കോ മാറ്റം വരുത്തുക എന്നീ നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ക്ക് ഈ ഇളവ് ലഭിക്കില്ല.