ജീവനക്കാരിലും 50 ശതമാനം പേര്‍ മാത്രമേ സ്‍കൂളുകളില്‍ നേരിട്ട് എത്താന്‍ പാടുള്ളൂവെന്ന് അജ്‍മാന്‍ പൊലീസ് അറിയിച്ചു.
അജ്‍മാന്‍: അജ്‍മാനിലെ സ്‍കൂളുകള്‍ക്ക് 50 ശതമാനം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്ലാസുകള്‍ തുടങ്ങാന്‍ അനുമതി. ഞായറാഴ്‍ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ജീവനക്കാരിലും 50 ശതമാനം പേര്‍ മാത്രമേ സ്‍കൂളുകളില്‍ നേരിട്ട് എത്താന്‍ പാടുള്ളൂവെന്ന് അജ്‍മാന്‍ പൊലീസ് അറിയിച്ചു.
സ്‍കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളും ജീവനക്കാരും കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അജ്‍മാനിലെ സ്‍കൂളുകള്‍ കൊവിഡ് സുരക്ഷ മുന്‍നിര്‍ത്തി നൂറ് ശതമാനം ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയിലേക്ക് മാറുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.
