ഒമാനിലേക്കുള്ള ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി മുൻ വർഷത്തെക്കാൻ ഇരട്ടിയായെന്ന് യുഎസ് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ വ്യക്തമാക്കി
മസ്ക്കറ്റ്: സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വന്ന ശേഷം ഒമാനും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ മെച്ചപ്പെട്ടതായി അമേരിക്കന്‍ സ്ഥാനപതി കാര്യാലയം. ഒമാനിലേക്കുള്ള ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി മുൻ വർഷത്തെക്കാൻ ഇരട്ടിയായെന്ന് യുഎസ് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ വ്യക്തമാക്കി.
2009 ജനുവരി മുതലാണ് അമേരിക്കയും ഒമാനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വന്നത്. പ്രസ്തുത കരാര്‍ നിലവില്‍ വന്നതിനു ശേഷം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരങ്ങള്‍ക്കു 100 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഒമാന്‍ - അമേരിക്ക വ്യാപാര സമതി സംഘടിപ്പിച്ച 'ഡിസ്‌കവര്‍ അമേരിക്ക' എന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യു.എസ്.
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ 'സ്റ്റെഫാനി ഹാലറ്റ്. രണ്ടായിരത്തിലധികം അമേരിക്കന്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ ഇപ്പോള്‍ ഒമാന്‍ വിപണിയില്‍ സുലഭമാണെന്നും പൂര്‍ണമായും ഭക്ഷ്യആവശ്യത്തിന് ഇറക്കുമതിയെ ആശ്രയിക്കുന്ന ഒമാനിലേക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തിക്കുമെന്നും 'സ്റ്റെഫാനി ഹാലറ്റ്' കൂട്ടിച്ചേര്‍ത്തു.
ഒമാന്‍ അമേരിക്ക വ്യാപാര സമതി, ബൗഷർ ലുലുവിലാണ് 'ഡിസ്‌കവര്‍ അമേരിക്ക' എന്ന പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം ഒക്ടോബര്‍ പതിനാലിന് അവസാനിക്കും.
