ഒക്ടോബര്‍ ആദ്യം അബുദാബിയിലെ പുതിയ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്ത സമയത്ത്, അദ്ദേഹം അവിടെ നിന്നുള്ള ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ദുബൈ: ദുബൈയില്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്ത പുതിയ ഹിന്ദു ക്ഷേത്രം സന്ദര്‍ശിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ക്ഷേത്രത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്‍തു. "മനോഹരമായ, മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്ന ദുബൈ ജബല്‍ അലിയിലെ പുതിയ ക്ഷേത്രം ഒടുവില്‍ സന്ദര്‍ശിച്ചു. അവിടെ ശ്രീ ഷിര്‍ദി സായിബാബയുടെ വരെ പ്രതിഷ്ഠയുണ്ട്" - ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ ആദ്യം അബുദാബിയിലെ പുതിയ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്ത സമയത്ത്, അദ്ദേഹം അവിടെ നിന്നുള്ള ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അടുത്ത തവണ ദുബൈയില്‍ പോകുമ്പോള്‍ എന്തായാലും ഈ ക്ഷേത്രം സന്ദര്‍ശിക്കുമെന്നും അന്ന് അദ്ദേഹം ട്വീറ്റ് ചെയ്‍തു. ഇതിന് പിന്നാലെയാണ് ഒക്ടോബറില്‍ തന്നെ അദ്ദേഹം ദുബൈയിലെ പുതിയ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തില്‍ സായിബാബയുടെ പ്രതിഷ്ഠയുള്ളത് അദ്ദേഹം പ്രത്യേകം എടുത്തുപറയുകയും ചെയ്‍തു.
Read also: 16 മൂര്‍ത്തികള്‍ കുടികൊള്ളുന്ന ദുബൈയിലെ പുതിയ ഹൈന്ദവ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നപ്പോള്‍
