പെയിന്റിംഗുകള്‍, ശില്‍പങ്ങള്‍, മോഡലിംഗ്, ഫേബ്രിക് ആപ്ലികേഷന്‍, ഫോട്ടോഗ്രഫി എന്നിങ്ങനെ 9 ആര്‍ട്ടിസ്റ്റുകളുടെ വ്യത്യസ്ത ശൈലികളിലുള്ള 32 കലാസൃഷ്ടികളാണ് 'ടോന്‍ഡോംഗോ, ദി ഫെമിനിന്‍ യൂണിവേഴ്‌സി'ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ദുബായ്: എക്‌സ്‌പോ 2020ലെ അഗോള പവലിയന്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഏന്താരാഷ്ട്ര വനിതാ ദിനാഘോഷ ഭാഗമായുള്ള ടോന്‍ഡോംഗോ ഫെമിനിന്‍ യൂണിവേഴ്‌സ് കളക്റ്റീവ് എക്‌സിബിഷന് തുടക്കം കുറിച്ചു. പരമ്പരാഗത അംഗോളന്‍ നൃത്ത പ്രകടനത്തോടെയും, ആര്‍ട്ടിസ്റ്റുകള്‍ തങ്ങളുടെ കലാസൃഷ്ടികളില്‍ സന്ദര്‍ശകരെ ഇടപഴക്കിക്കൊണ്ടുമുള്ള ചടങ്ങോടെയായിരുന്നു പ്രദര്‍ശനത്തിന് ആരംഭമായത്. മാര്‍ച്ച് 20 വരെ പ്രദര്‍ശനം തുടരും.
പെയിന്റിംഗുകള്‍, ശില്‍പങ്ങള്‍, മോഡലിംഗ്, ഫേബ്രിക് ആപ്ലികേഷന്‍, ഫോട്ടോഗ്രഫി എന്നിങ്ങനെ 9 ആര്‍ട്ടിസ്റ്റുകളുടെ വ്യത്യസ്ത ശൈലികളിലുള്ള 32 കലാസൃഷ്ടികളാണ് 'ടോന്‍ഡോംഗോ, ദി ഫെമിനിന്‍ യൂണിവേഴ്‌സി'ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജീവിജാലത്തെ ഗര്‍ഭം ധരിച്ചത് പ്രതീകവത്കരിക്കുന്ന പ്രദര്‍ശനം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അനുഷ്ഠാനം, സ്ത്രീത്വം, സ്‌കാര്‍ഫികേഷന്‍ (ശരീര മുദ്രണം) എന്നിവയിലാണ്. ശക്തിയുടെയും സര്‍ഗാത്മകതയുടെയും പൊതു വികാരത്തില്‍ സമന്വയിക്കുന്ന വിവിധ ഭാഷകളുടെ ഐക്യവും പ്രദര്‍ശനം അടയാളപ്പെടുത്തുന്നു.
'ഇത്തരമൊരു പ്രദര്‍ശനം ഒരുക്കാനായതില്‍ അഭിമാനമുണ്ട്. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നാണ് ആര്‍ട്ടിസ്റ്റുകളെ എത്തിച്ചിരിക്കുന്നത്. സ്ത്രീ സമൂഹം ആഘോഷിക്കുന്ന സമകാലിക കലയുടെ സമ്പന്നതയും വൈവിധ്യവും ഇത് പ്രകടിപ്പിക്കുന്നു. പുതിയ സാംസ്‌കാരിക ബന്ധങ്ങല്‍ സൃഷ്ടിക്കലും, അതുവഴി കലാ മേഖലയിലെ അനുഭവങ്ങളുടെ കൈമാറ്റം ശക്തിപ്പെടുത്തലുമാണ് പ്രദര്‍ശന ലക്ഷ്യം' -അഗോള പവലിയനിലെ ഗ്യാലറി ക്യുറേറ്റര്‍ കാര്‍ല പെയ്‌റോ പറഞ്ഞു.
എക്‌സ്‌പോ 2020യുടെ ആരംഭം തൊട്ടു തന്നെ അംഗോളയില്‍ നിന്നുള്ള പരമ്പരാഗത-സമകാലിക കലാകാരന്മാരുടെ പ്രദര്‍ശനങ്ങള്‍ പവലിയന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വിവിധ ജീവിത പശ്ചാത്തലങ്ങളില്‍ നിന്നും കലാ ശൈലികളില്‍ നിന്നുമുള്ള അംഗോളന്‍ കലാകാരികളുടേതാണ് പ്രദര്‍ശനങ്ങളില്‍ പലതും. പവലിയനിലെ ഗ്യാലറിയില്‍ സോളോ പ്രദര്‍ശനങ്ങള്‍ നടത്തിയവരില്‍ അര്‍മാന്‍ഡ ആല്‍വ്‌സ്, കാര്‍ല പെയ്‌റോ, ഡാനിയേല റൈബീറോ, ഫിനേസ ടെറ്റാ, മരിയ ബാല്‍മിറ എന്നിവരുള്‍പ്പെടുന്നു. അവര്‍ യഥാക്രമം 'ദി ഡൈനമിക് ഓഫ് ബീയിംഗ്', 'ആന്‍സെസ്ട്രാലിറ്റി ആന്‍ഡ് ടെക്‌നോളജി സിംബയോസിസ്', 'വീവിംഗ് മെമ്മറീസ്' എന്നീ പരമ്പരകളില്‍നിന്നും സൃഷ്ടികള്‍ അവതരിപ്പിച്ചു.
കേപ് വെര്‍ദെ, ബെനിന്‍, സെനഗള്‍ എന്നിവിടങ്ങളിള്‍ ആഫ്രിക്കന്‍ വേരുകളുള്ള ഫ്രഞ്ച് വനിത അനസ്താസി അക്കിബോഡെ 'വയേഡ് ആര്‍ട്ടിസ്റ്റിക് എനര്‍ജി' അവതരിപ്പിക്കുന്നു. പോര്‍ച്ചുഗലില്‍ ജനിച്ച മിറിയം റോഡ്രിഗസ് 'റീബര്‍ത് കളക്ഷന്‍' അവതരിപ്പിക്കുന്നു. അംഗോളന്‍ കലാകാരനും ഓസ്‌കാര്‍റിബാസ് ഫൗണ്ടേഷന്റെ സാംസ്‌കാരിക അംബാസഡറുമായ മാര്‍സിയ ഡയസ് റെസിലിയന്‍സ് സെറ്റ് അവതരിപ്പിക്കുന്നു.
