യുഎ ഇ ലോട്ടറിയുടെ  239 കോടിയുടെ ഗ്രാന്‍ഡ് പ്രൈസ് ഇന്ത്യക്കാരന്. അനില്‍കുമാര്‍ ബൊല്ലയെന്ന 29-കാരനാണ്  ഗ്രാന്‍ഡ് പ്രൈസ് നേടിയത്. UAE Lottery Grand Prize AED 100000000

അബൂദാബി: യു എ ഇ ലോട്ടറിയുടെ 100 ദശലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 239 കോടി രൂപ) ഗ്രാന്‍ഡ് പ്രൈസ് ഇന്ത്യക്കാരന്. ദീര്‍ഘകാലമായി അബൂദാബിയില്‍ താമസിക്കുന്ന അനില്‍കുമാര്‍ ബൊല്ലയെന്ന 29-കാരനാണ് ചരിത്രം കുറിച്ച് യു എ ഇ ലോട്ടറിയുടെ ഗ്രാന്‍ഡ് പ്രൈസ് നേടിയത്.

ദുബൈ ലോട്ടറിയുടെ തുടക്കാലം മുതല്‍ നറുക്കെടുപ്പില്‍ പങ്കെടുത്തിരുന്ന താന്‍ ഈ വിവരമറിഞ്ഞപ്പോള്‍ അക്കാര്യം വിശ്വസിക്കാന്‍ ഏറെ സമയമെടുത്തതായി അനില്‍കുമാര്‍ പറഞ്ഞു. ഒരു സൂപ്പര്‍ കാര്‍ വാങ്ങാനും ഒരു മാസം ഒരു സെവന്‍സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാനുമാണ് താനാദ്യം ആഗ്രഹിക്കുന്നതെന്നും അതിനുശേഷം എങ്ങനെ ഈ തുക വിനിയോഗിക്കുമെന്ന കാര്യം ആലോചിക്കുമെന്നും അനില്‍കുമാര്‍ പറഞ്ഞു.

ഇതോടൊപ്പം, മറ്റൊരു നറുക്കെടുപ്പില്‍ മറ്റ് 10 പേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചതായി ദുബൈ ലോട്ടറി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നവംബര്‍ ഒന്നിനാണ് അടുത്ത നറുക്കെടുപ്പ്.