അനിമേഷൻ ചിത്രങ്ങളിലൂടെ ചരിത്രവും സംസ്കാരവും പങ്കുവെയ്ക്കുന്നതാണ് കുട്ടികളുടെ വായനോത്സവത്തിന്റെ ഭാ​ഗമായുള്ള അനിമേഷൻ കോൺഫറൻസ്.

ഷാര്‍ജ: ഷാർജ ചിൽഡ്രൻസ് റീഡീം​ഗ് ഫെസ്റ്റിവലിന്‍റെ ഭാ​ഗമായുള്ള അനിമേഷൻ കോൺഫറൻസിന് തുടക്കം. അറബ് ലോകത്തെ കഥകളും ചരിത്രവും അനിമിഷേൻ ചിത്രങ്ങളിലൂടെ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതാണ് കോൺഫറൻസ്. നാലു ദിവസത്തെ സമ്മേളനം ഞായറാഴ്ച സമാപിക്കും.

അനിമേഷൻ ചിത്രങ്ങളിലൂടെ ചരിത്രവും സംസ്കാരവും പങ്കുവെയ്ക്കുന്നതാണ് കുട്ടികളുടെ വായനോത്സവത്തിന്റെ ഭാ​ഗമായുള്ള അനിമേഷൻ കോൺഫറൻസ്. കുട്ടികളെ ആകർഷിക്കാൻ കാർട്ടൂൺ കഥാപാത്രങ്ങളിലൂടെയാണ് അവതരണം. ലോക പ്രശസ്തകരായ കമ്പനികളും അനിമേഷൻ ആർട്ടിസ്റ്റുകളും കോൺഫറൻസിൽ പുതിയ ആശയങ്ങളും സങ്കേതങ്ങളും പങ്കുവെയ്ക്കും.

ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മി നാലു ദിവത്തെ മേള ഉദ്ഘാടനം ചെയ്തു. ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസ്മി, ബുക്ക് അതോരിറ്റി ചെയർപേഴ്സൺ ശൈഖ ബോദൂർ ബിന്ത് സുൽത്താൻ അൽഖാസ്മി തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 21 പാനൽ ചർച്ചകൾ, ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനം, സാങ്കേതിക വിദ്യകളുടെ പ്രദർശനം തുടങ്ങിയവയെല്ലാം മേളയുടെ ഭാ​ഗമായി നടക്കും. അനിമേഷൻ മേഖലയിൽ നിന്നുള്ള 72 വിദ​ഗ്ധരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ചിൽഡ്രൻസ് റീഡിം​ഗ് ഫെസ്റ്റിവലിന്റെ ഭാ​ഗമായി ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പ്രദർശന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം