റിയാദ്: ഗൾഫിൽ ഒരു പ്രവാസി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളം  സ്വദേശി റെജി മാത്യു (45) ആണ് സൗദി അൽ കോബാറിൽ  മരിച്ചത്.  അൽഖോബാറിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന റെജി​ പ്രൊകെയർ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.

നവോദയ കലാസാംസ്​കാരിക വേദി തുഖ്​ബ കുടുംബവേദി അംഗമായിരുന്നു. ഭാര്യ അജീന ജേക്കബ് ഖോബാർ അൽജസീറ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നു.‌ മക്കളായ എയ്ഞ്ചൽ 12ാം ക്ലാസിലും ആൻ 10ാം ക്ലാസിലും ഈഡൻ, ആദൻ എന്നിവർ നാലാം ക്ലാസിലും ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നു. 

റെജി മാത്യു 23 വർഷമായി സൗദിയിൽ പ്രവാസിയാണ്​. നവോദയ സാംസ്കാരിക വേദി ഈസ്​റ്റേൺ പ്രൊവിൻസിൻ കമ്മിറ്റി അനുശോചിച്ചു. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 324 ആയി.