തുടര്‍ച്ചയായി രണ്ട് ഗ്രാന്‍ഡ് പ്രൈസ് വിജയികള്‍
ദുബൈ: എമിറേറ്റ്‌സ് ഡ്രോയ്ക്ക് ഇത് മികച്ച വാരാന്ത്യം! തുടര്‍ച്ചയായി രണ്ട് ഗ്രാന്‍ഡ് പ്രൈസ് വിജയികളെയാണ് ഈസി6, ഫാസ്റ്റ്5 നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
എമിറേറ്റ്‌സ് ഡ്രോയുടെ ഫാസ്റ്റ്5 നറുക്കെടുപ്പിലെ ഏറ്റവും പുതിയ വിജയിയെയാണ് ഡിസംബര്‍ 16, ശനിയാഴ്ച പ്രഖ്യാപിച്ചത്. ഈ ഭാഗ്യശാലിക്ക് 25 വര്‍ഷത്തേക്ക് പ്രതിമാസം 25,000 ദിര്‍ഹം വീതം ലഭിക്കുന്ന അപൂര്‍വ്വ ഭാഗ്യമാണ് കൈവന്നിരിക്കുന്നത്. ഇതോടെ വിജയിയായ ഭാഗ്യശാലിയുടെ ജീവിതം എന്നന്നേക്കുമായി മാറി മറിയും. മാസം തോറുമുള്ള ബാധ്യതകളെ കുറിച്ച് ചിന്തിക്കാതെ സമാധാനമായി കഴിയാനും ദീര്‍ഘകാലത്തേക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനുമാകും.
അവസാനത്തെ ഗ്രാന്‍ഡ് പ്രൈസ് വിജയിയെ തെരഞ്ഞെടുത്ത നറുക്കെടുപ്പ് കഴിഞ്ഞ് വെറും എട്ട് ആഴ്ചകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ നാലാമത്തെ ഗ്രാന്‍ഡ് പ്രൈസ് വിജയിയെയും തെരഞ്ഞെടുത്തത്. അതിവേഗത്തില്‍ ഗ്രാന്‍ഡ് പ്രൈസ് നേടാന്‍ അവസരമൊരുക്കുന്ന ഗെയിമെന്ന ഖ്യാതി ഫാസ്റ്റ്5 ഇതിലൂടെ വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്. ഗെയിമിന്റെ തുടക്കം മുതല്‍ വെറും ഏഴ് മാസത്തിനുള്ള നാല് പേര്‍ക്കാണ് ഗ്രാന്‍ഡ് പ്രൈസ് നേടാനായത്. വളരെ വേഗം ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാന്‍ ഉറപ്പാക്കാന്‍ കഴിയുന്ന മേഖലയിലെ മികച്ച ഗെയിമായി ഫാസ്റ്റ്5 മാറിക്കഴിഞ്ഞു.
വിജയികളുടെ വിശദവിവരങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷം മാത്രമെ വെളിപ്പെടുത്തൂ. കൂടുതല്‍ പ്രഖ്യാപനങ്ങള്‍ക്കായി ഉപഭോക്താക്കള്‍ കാത്തിരിക്കേണ്ടി വരും.
ഈ സന്തോഷകരമായ അവസരത്തില്‍ ഫാസ്റ്റ്5 മൂന്ന് റാഫിള്‍ ഡ്രോ വിജയികളെയും പ്രഖ്യാപിച്ചു. ഇവര്‍ യഥാക്രമം 75,000 ദിര്‍ഹം, 50,000 ദിര്‍ഹം, 25,000 ദിര്‍ഹം എന്നിങ്ങനെ സ്വന്തമാക്കി.
എല്ലാ ശനിയാഴ്ചയും യുഎഇ പ്രാദേശിക സമയം രാത്രി 9 മണിക്കാണ് ഫാസ്റ്റ്5 നറുക്കെടുപ്പ് നടക്കുക. ഇതില്‍ പങ്കെടുക്കുന്നതിനായി 25 ദിര്‍ഹം മുടക്കി ടിക്കറ്റ് വാങ്ങുകയാണ് വേണ്ടത്. എമിറേറ്റ്‌സ് ഡ്രോ വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ വഴി ടിക്കറ്റുകള്‍ സ്വന്തമാക്കാം. അടുത്ത നറുക്കെടുപ്പ് കാണാന്‍ മറക്കരുതേ, ഇതിനായി ഡിസംബര്‍ 23ലെ തത്സമയ സംപ്രേക്ഷണത്തിനായി കാത്തിരിക്കൂ. യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ഔദ്യോഗിക വെബ്‌സൈറ്റ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ വഴി നറുക്കെടുപ്പ് കാണാം. അടുത്ത വിജയിയാകണോ? നിങ്ങളുടെ നമ്പറുകള്‍ ഉടന്‍ ബുക്ക് ചെയ്യൂ. വിവരങ്ങള്‍ക്ക്
@emiratesdraw സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം. അല്ലെങ്കിൽ വിളിക്കാം - 800 7777 7777 അതുമല്ലെങ്കിൽ സന്ദർശിക്കാം - www.emiratesdraw.com
