മൂന്ന് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിലെ പ്രധാനപ്പെട്ട പാട്ടുകള്‍ പ്രിയപ്പെട്ട ഗായകര്‍ക്കും സംഗീതഞ്ജര്‍ക്കുമൊപ്പം എക്‌സ്‌പോ വേദിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എ ആര്‍ റഹ്മാന്‍ പറഞ്ഞു. 

ദുബൈ: എക്‌സ്‌പോ 2020(Expo 2020) ദുബൈയുടെ(Dubai) വേദിയെ സംഗീതസാന്ദ്രമാക്കാന്‍ എ ആര്‍ റഹ്മാന്റെ(AR Rahman) സംഗീത പരിപാടി (concert)ഇന്ന് അരങ്ങേറും. രാത്രി എട്ടു മണിക്ക് ജൂബിലി പാര്‍ക്കിലെ വേദിയിലാണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്.

രഞ്ജിത് ബറോട്, ആന്‍ഡ്രിയ ജര്‍മിയ, ബെന്നി ദയാല്‍, ജോനിത ഗാന്ധി, ജാവേദ് അലി, ശ്വേത മോഹന്‍, രക്ഷിത സുരേഷം, ബ്ലേസ്, ശിവാംഗ്, ഹരിചരണ്‍ എന്നിവരും സംഘത്തിലുണ്ട്. എ ആര്‍ റഹ്മാന്റെ ജനപ്രിയ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ വേദിയിലവതരിപ്പിക്കും. മൂന്ന് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിലെ പ്രധാനപ്പെട്ട പാട്ടുകള്‍ പ്രിയപ്പെട്ട ഗായകര്‍ക്കും സംഗീതഞ്ജര്‍ക്കുമൊപ്പം എക്‌സ്‌പോ വേദിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എ ആര്‍ റഹ്മാന്‍ പറഞ്ഞു.