വനിതാ സംഗീതജ്ഞരെ മാത്രം ഉള്‍പ്പെടുത്തി എ ആര്‍ റഹ്മാന്‍ നേതൃത്വം നല്‍കുന്ന ഫിര്‍ദോസ് ഓര്‍ക്കസ്ട്ര, ബഹിരാകാശ വാരാചരണത്തിന്റെ സമാപനത്തിലാണ് കലാപ്രകടനം കാഴ്ചവെക്കുക.

ദുബൈ: ദുബൈ എക്‌സ്‌പോ 2020(Dubai expo 2020) വേദിയെ സംഗീതസാന്ദ്രമാക്കാന്‍ എ ആര്‍ റഹ്മാന്റെ(A.R. Rahman) ഫിര്‍ദോസ് ഓര്‍ക്കസ്ട്രയുടെ(Firdaus Orchestra) പ്രകടനം ഇന്ന്. ശനിയാഴ്ച ജൂബിലി പാര്‍ക്കിലെ വേദിയിലാണ് ഫിര്‍ദോസ് ഓര്‍ക്കസ്ട്ര സംഗീതം അവതരിപ്പിക്കുക. വനിതാ സംഗീതജ്ഞരെ മാത്രം ഉള്‍പ്പെടുത്തി എ ആര്‍ റഹ്മാന്‍ നേതൃത്വം നല്‍കുന്ന ഫിര്‍ദോസ് ഓര്‍ക്കസ്ട്ര, ബഹിരാകാശ വാരാചരണത്തിന്റെ സമാപനത്തിലാണ് കലാപ്രകടനം കാഴ്ചവെക്കുക.

ജൂബിലി പാര്‍ക്കില്‍ ഏഴ് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ എ ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ സംഗീതത്തിന് പുറമെ ബഹിരാകാശവുമായി ബന്ധപ്പെട്ടതും പാശ്ചാത്യ ക്ലാസിക്കുകളും ഉണ്ടാകും. 16 വയസ്സ് മുതല്‍ 51 വയസ്സുവരെയുള്ളവര്‍ ഫിര്‍ദോസ് ഓര്‍ക്കസ്ട്രയിലുണ്ട്. 23 അറബ് രാജ്യങ്ങളിലെ വനിതാ സംഗീതജ്ഞരാണ് സംഘത്തിലുള്ളത്. യാസ്മിന സബായാണ് ഓര്‍ക്കസ്ട്രയെ നയിക്കുക. ഒരു മണിക്കൂര്‍ നീളുന്ന പരിപാടിയില്‍ ബഹിരാകാശ സ്വപ്‌നങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രമേയങ്ങളിലുള്ള കലാപ്രകടനങ്ങള്‍ അവതരിപ്പിക്കും. 
കൂടുതല്‍ പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ പരിപാടി കാണാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തെ വേദിയിലെത്തണം. ആദ്യം എത്തുന്നവര്‍ ആദ്യം എന്ന ക്രമത്തിലാണ് വേദിയില്‍ പ്രവേശനം അനുവദിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. 

ആശുപത്രിയില്‍ വെച്ച് മുഖത്തടിയേറ്റ റിങ്കുവിനെ ഓര്‍മയില്ലേ? റിങ്കു ഇപ്പോള്‍ ദുബൈയിലാണ്