റിയാദ്: അറബ് സഖ്യസേന ചൊവ്വാഴ്ച നടത്തിയ ആക്രമണത്തില്‍ യമനിലെ ഹൂതി വിമതരുടെ വാഹനങ്ങള്‍ തകര്‍ത്തതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ പ്രവിശ്യയായ ഹജ്ജയിലായിരുന്നു ആക്രമണം. ഹൂതി ക്യാമ്പ് ലക്ഷ്യം വെച്ച് നടത്തിയ ആക്രമണത്തില്‍ നിരവധി ഹൂതി വിമതര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ആറ് ടാങ്കുകളും തകര്‍ത്തു. അല്‍ ജാറിലുള്ള മറ്റൊരു ഹൂതി ക്യാമ്പിന് നേരെയും കഴിഞ്ഞ ദിവസം സഖ്യസേന ആക്രമണം നടത്തി. രണ്ട് വാഹനങ്ങളും റോക്കറ്റ് ആക്രണം നടത്താനായി ഹൂതികള്‍ ഉപയോഗിച്ചിരുന്ന രണ്ട് പ്ലാറ്റ്ഫോമുകളും തകര്‍ത്തു.