റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച ഡ്രോണ്‍ തകര്‍ത്തു. 

ശനിയാഴ്ച വൈകിട്ടാണ് ഡ്രോണ്‍ തകര്‍ത്തത്. ദക്ഷിണ സൗദിയിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകര്‍ത്തതായി അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.