സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യം വെച്ചാണ് ഡ്രോണ്‍ അയച്ചതെന്ന് അറബ് സഖ്യസേന അറിയിച്ചു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ സഖ്യസേന ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നു.

റിയാദ്: സൗദി അറേബ്യ(Saudi Arabia) ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദി ലക്ഷ്യമിട്ട് യെമനില്‍ നിന്ന് ഹൂതികള്‍ അയച്ച സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ തകര്‍ത്തു. ചൊവ്വാഴ്ചയാണ് ആക്രമണ ശ്രമമുണ്ടായത്. 

സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യം വെച്ചാണ് ഡ്രോണ്‍ അയച്ചതെന്ന് അറബ് സഖ്യസേന അറിയിച്ചു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ സഖ്യസേന ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നു. സൗദിയിലേക്ക് യെമനില്‍ നിന്ന് ഹൂതികള്‍ നിരന്തരം ആക്രമണ ശ്രമങ്ങള്‍ തുടരുകയാണ്. 

സൗദിയില്‍ പുതിയ 55 കൊവിഡ് കേസുകള്‍ കൂടി

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 224 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇതിനിടെ ഇന്ന് 55 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞവരില്‍ 46 പേര്‍ സുഖം പ്രാപിച്ചു.

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാല് മരണവും റിപ്പോര്‍ട്ട് ചെയ്തു. 49,026 കൊവിഡ് ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ നടത്തിയത്. രാജ്യമാകെ 5,47,090 പേര്‍ക്ക് രോഗം ബാധിച്ചു. അതില്‍ 5,36,125 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 8,713 പേര്‍ മരിച്ചു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍: ജിദ്ദ 10, റിയാദ് 10, ഖോബാര്‍ 3, അല്‍രിദ 2, തബൂക്ക് 2, ബുറൈദ 2, മദീന 2, മക്ക 2, മറ്റ് 22 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 41,937,145 ഡോസ് കവിഞ്ഞു.