സൗദിയിലെ ഖമീസ് മുശൈത്തിന് നേര്‍ക്ക് ഹൂതികള്‍ അയച്ച ഡ്രോണ്‍ ശനിയാഴ്ചയാണ് അറബ് സഖ്യസേന തകര്‍ത്തത്. 

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു. സൗദിയിലെ ഖമീസ് മുശൈത്തിന് നേര്‍ക്ക് ഹൂതികള്‍ അയച്ച ഡ്രോണ്‍ ശനിയാഴ്ചയാണ് അറബ് സഖ്യസേന തകര്‍ത്തത്. 

അതേസമയം ശനിയാഴ്ച യെമനിലെ മൊശ തീരം ലക്ഷ്യമാക്കിയും ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. മിസൈലുകളും സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona