റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണം അറബ് ‌സഖ്യ സേന പ്രതിരോധിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി വ്യാഴാഴ്ച അറിയിച്ചു.

സിവിലിയന്മാരുടെ സുരക്ഷയ്ക്കായി അന്താരാഷ്ട്ര ചട്ടങ്ങള്‍ അനുസരിച്ച് എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയ്ക്ക് നേരെ ഹൂതികള്‍ തുടര്‍ച്ചയായി വ്യോമാക്രമണ ശ്രമങ്ങള്‍ നടത്തുകയാണ്. ചൊവ്വാഴ്ച ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ സഖ്യസേന വെടിവെച്ചിട്ടിരുന്നു.