സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളിലൊന്ന് വെള്ളിയാഴ്ച പുലര്‍ച്ചയും മറ്റൊന്ന് വ്യാഴാഴ്ച രാത്രിയുമാണ് സഖ്യസേന തകര്‍ത്തത്.

റിയാദ്: സൗദി അറേബ്യയില്‍ വ്യോമാക്രമണം ലക്ഷ്യമിട്ടെത്തിയ ഹൂതി മിലിഷ്യകളുടെ ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു. ദക്ഷിണ സൗദിയിലെ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട്, ആക്രമണം നടത്താന്‍ ഹൂതി മിലിഷ്യകള്‍ അയച്ച രണ്ട് ഡ്രോണുകള്‍ സഖ്യസേന തകര്‍ത്തതായി സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളിലൊന്ന് വെള്ളിയാഴ്ച പുലര്‍ച്ചയും മറ്റൊന്ന് വ്യാഴാഴ്ച രാത്രിയുമാണ് സഖ്യസേന തകര്‍ത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred