റിയാദ്: സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഡ്രോണ്‍ വെടിവെച്ചിട്ടതായി അറബ് സഖ്യസേന അറിയിച്ചു. ദക്ഷിണ സൗദി നഗരമായ ജസാനിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ തകര്‍ത്തതായി സേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് വ്യാഴാഴ്ച പുലര്‍ച്ചെ ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നു. അതേസമയം രാജ്യത്തെ ലക്ഷ്യമാക്കി ഹൂതികള്‍ അയച്ച സ്‌ഫോടക വസ്തുക്കള്‍ നിറച്ച നിരവധി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും വെടിവെച്ചിട്ടതായി സേനാ വക്താവ് പിന്നീട് കൂട്ടിച്ചേര്‍ത്തു.