റിയാദ്: സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഡ്രോണ്‍ വെടിവെച്ചിട്ടതായി അറബ് സഖ്യസേന അറിയിച്ചു. യെമന്‍ ഭൂപ്രദേശത്ത് നിന്ന് ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് സേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. ദക്ഷിണ സൗദിയില്‍ സിവിലിയന്‍മാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടെത്തിയ  ഡ്രോണ്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തകര്‍ത്തതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.