ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് ആക്രമണ ശ്രമമുണ്ടായത്. 

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യമനില്‍ നിന്ന് ഹൂതികളുടെ വ്യോമാക്രമണം. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഏഴ് ഡ്രോണുകള്‍ ശനിയാഴ്‍ച അറബ് സഖ്യസേന തകര്‍ത്തതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‍തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് ആക്രമണ ശ്രമമുണ്ടായത്. സാധാരണ ജനങ്ങള്‍ക്ക് നേരെ നടക്കുന്ന എല്ലാ ആക്രമണങ്ങളും അന്താരാഷ്‍ട്ര മര്യാദകള്‍ പാലിച്ചുകൊണ്ട് പ്രതിരോധിക്കുമെന്ന് അറബ് സഖ്യസേന അറിയിച്ചു. സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് നിരന്തര ആക്രമണങ്ങളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഹൂതികള്‍ നടത്തുന്നത്.