ആക്രമണശ്രമം പ്രതിരോധിച്ച അറബ് സഖ്യസേന മിസൈല്‍ തകര്‍ത്തു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് നാട്ടുകാരില്‍ ചിലര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. 

റിയാദ്: സൗദിയ്ക്ക് നേരെയുണ്ടായ മറ്റൊരു ആക്രമണ ശ്രമം കൂടി പരാജയപ്പെടുത്തിയതായി അറബ് സഖ്യസേന അറിയിച്ചു. നജ്റാന്‍ ലക്ഷ്യമിട്ട് ശനിയാഴ്ച രാവിലെയാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. യെമനിലെ സാദയില്‍ നിന്നായിരുന്നു ആക്രമണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആക്രമണശ്രമം പ്രതിരോധിച്ച അറബ് സഖ്യസേന മിസൈല്‍ തകര്‍ത്തു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് നാട്ടുകാരില്‍ ചിലര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്ന നടപടി ഹൂതികള്‍ തുടരുകയാണെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി ആരോപിച്ചു.