Asianet News MalayalamAsianet News Malayalam

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന

ഇന്ന് രാവിലെ ജിസാന്‍ ലക്ഷ്യമിട്ട് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.

arab coalition forces intercept houthi missiles and drones launched from Yemen
Author
Riyadh Saudi Arabia, First Published Sep 23, 2021, 10:13 PM IST

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഹൂതി വിമതരുടെ (Houthi rebels) വ്യോമാക്രമണ ശ്രമം. യെമനില്‍ നിന്ന് ദക്ഷിണ സൗദിയിലെ ജിസാന്‍ ലക്ഷ്യമിട്ടാണ് ഏറ്റവുമൊടുവില്‍ ആക്രമണ ശ്രമമുണ്ടായത്. ഇന്ന് രാവിലെ ജിസാന്‍ ലക്ഷ്യമിട്ട് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ (Ballistic missiles) ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരവും ദക്ഷിണ സൗദിയില്‍ ഹൂതികള്‍ ആക്രമണ ശ്രമം നടത്തിയിരുന്നു. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച മൂന്ന് ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണ ശ്രമം. ഇവയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ത്തു.

Follow Us:
Download App:
  • android
  • ios