ദക്ഷിണ സൗദിയില്‍ യെമന്‍ അതിര്‍ത്തിക്ക് സമീപത്തുള്ള ഖമീസ് മുശൈത്തിലെ ജനവാസ മേഖലകളായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് സൗദിയുടെ ഔദ്യോദിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. 

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണശ്രമം. വ്യാഴാഴ്‍ച യെമനില്‍ നിന്ന് ഹൂതികള്‍ നടത്തിയ ആക്രമണം വിജയികരമായി പ്രതിരോധിച്ചതായി അറബ് സഖ്യസേന അറിയിച്ചു. ദക്ഷിണ സൗദിയില്‍ യെമന്‍ അതിര്‍ത്തിക്ക് സമീപത്തുള്ള ഖമീസ് മുശൈത്തിലെ ജനവാസ മേഖലകളായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് സൗദിയുടെ ഔദ്യോദിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. എന്നാല്‍ സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്‍ചകളായി സൗദിയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് നിരവധി ആക്രമണ ശ്രമങ്ങളുണ്ടായിരുന്നു.