സമീപ കാലത്തായി നിരവധി ആക്രമണങ്ങളാണ് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികളില്‍ നിന്നുണ്ടാവുന്നത്.
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. ചൊവ്വാഴ്‍ച ഖമീസ് മുശൈത്തില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ, സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു. ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
സമീപ കാലത്തായി നിരവധി ആക്രമണങ്ങളാണ് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികളില്‍ നിന്നുണ്ടാവുന്നത്. കഴിഞ്ഞ ദിവസവും ഒരു ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തിരുന്നു. വെള്ളിയാഴ്‍ച ജിസാനിലെ ജനവാസ മേഖലകള്‍ കേന്ദ്രീകരിച്ചും ആക്രമണമുണ്ടായി.
