സലാല: സലാലയിലെ ഒരു കൂട്ടം പ്രവാസി കലാകാരൻമാരുടെ കൂട്ടായ്മയിൽ ഒരു ഹ്രസ്വ ചിത്രം ഒരുങ്ങുന്നു. വിജോ കെ. തുടിയൻ സംവിധാനം ചെയ്യുന്ന "ഓർമ്മ നിലാവിൽ" എന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്  സന്തോഷ് കുറ്റിച്ചൽ ആണ്. സലാലയിലെ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വച്ചു നടന്ന  ചടങ്ങിൽ  പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചർ ചിത്രത്തിന്റെ ടീസർ പ്രകാശനം ചെയ്തു.

പ്രവാസ ജീവിതത്തിന്റെ പുതുമയുള്ള വിഷയം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ഡയറക്ടർ വിജോ  അറിയിച്ചു. കേരളാ വിംഗ് കൺവീനറും ചിത്രത്തിന്റെ   നിർമ്മാതാവുമായ  സുരേഷ് ബാബു, ഛായഗ്രാഹകൻ സന്തോഷ് കുറ്റിച്ചൽ, അസോസിയേറ്റ് ഡയറക്ടർ  ഗോകുലം സുരേഷ്, കേരളാ വിംഗ് കൾച്ചറൽ സെക്രട്ടറി  വിനയകുമാർ  എന്നിവർ  സംബന്ധിച്ചു.