രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) വന്‍തോതില്‍ മയക്കുമരുന്ന്(narcotics) കൈവശം വെച്ച ഏഷ്യക്കാരന്‍(Asian) അറസ്റ്റില്‍. ഫഹാഹീല്‍ ഏരിയയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. വില്‍പ്പനയ്ക്കായാണ് ഇയാള്‍ മയക്കുമരുന്ന് സൂക്ഷിച്ചത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്നും 10 കിലോഗ്രാം രാസവസ്തുക്കള്‍, 100 ഗ്രാം മെത്(ഷാബു) എന്നിവ ഉള്‍പ്പെടെ കണ്ടെത്തി. മയക്കുമരുന്ന് താന്‍ വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതി കുറ്റസമ്മതം നടത്തി. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
