ഏഷ്യന്‍ രാജ്യക്കാരാനായ ഇയാള്‍ സ്വന്തം നാട്ടില്‍ നിന്ന് 8000 മെത്തഡോണ്‍ ഗുളികകളാണ് കൊണ്ടുവന്നതെന്നും ലഹരിമരുന്ന് കള്ളക്കടത്തായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ലഹരി മരുന്ന് ഗുളികകള്‍ കടത്താന്‍ ശ്രമിച്ച യുവാവിനെ അധികൃതര്‍ അറസ്റ്റ് ചെയ്‍തു. ഏഷ്യന്‍ രാജ്യക്കാരാനായ ഇയാള്‍ സ്വന്തം നാട്ടില്‍ നിന്ന് 8000 മെത്തഡോണ്‍ ഗുളികകളാണ് കൊണ്ടുവന്നതെന്നും ലഹരിമരുന്ന് കള്ളക്കടത്തായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റ് സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് രഹസ്യമായാണ് മയക്കുമരുന്ന് ഗുളികകള്‍ കൊണ്ടുവന്നത്. ഉദ്യോഗസ്ഥര്‍ ഇവ കണ്ടെടുത്തതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ ഇത് താന്‍ കൊണ്ടുവന്നത് തന്നെയെന്ന് സമ്മതിച്ചു.