മനാമ: വ്യാജ ചെക്ക് കേസില്‍ ഏഷ്യക്കാരന്‍ ബഹ്‌റൈനില്‍ പിടിയില്‍. വിദേശത്ത് നിന്ന് ഇന്റര്‍പോള്‍ ഇയാളെ അറസ്റ്റ് ചെയ്ത് ബഹ്‌റൈനില്‍ എത്തിച്ചതായി ആന്റി കറപ്ഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കുറ്റകൃത്യം തടയാനുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിച്ചാണ് വിദേശ രാജ്യത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. 26കാരനായ പ്രതിയെ നിയമനടപടികള്‍ക്കായി പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.