ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. വീട്ടിൽവച്ചായിരുന്നു ഇരുവരേയും പീഡനത്തിനിരയാക്കിയത്. ഇരുവരേയും നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പ്രതി പറഞ്ഞു.
റാസൽഖൈമ: മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെയും മകളെയും പീഡിപ്പിച്ച കേസിൽ പ്രവാസിക്ക് ജീവപര്യന്തം ശിക്ഷ. റാസൽഖൈമ ക്രിമിനൽ കോടതിയാണ് മുപ്പത് വയസ്സുള്ള ഏഷ്യക്കാരന് ശിക്ഷ വിധിച്ചത്. പീഡനത്തിന് ഇരയായ പെൺകുട്ടി ഗർഭിണിയാണെന്നും കേസ് പരിഗണിച്ച ചീഫ് ജഡ്ജ് അറിയിച്ചു.
മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി ഗർഭിണിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ ബന്ധുക്കൾക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് വിശദ പരിശോധനയ്ക്കായി ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു. ഇതോടെ യുവതി ഗർഭിണിയാണെന്ന് ഉറപ്പിച്ചു. ഇതിന് പിന്നാലെ ബന്ധുക്കൾ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മയെയും മകളെയും പ്രതി ശാരീരികമായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് വ്യക്തമായത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. വീട്ടിൽവച്ചായിരുന്നു ഇരുവരേയും പീഡനത്തിനിരയാക്കിയത്. ഇരുവരേയും നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പ്രതി പറഞ്ഞു. റാക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ പ്രതി ഇവിടെ വച്ചും കുറ്റസമ്മതം നടത്തി. തുടർന്ന് ഇയാളെ റാക് ക്രിമിനൽ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഏറ്റവും കടുത്ത ശിക്ഷതന്നെ പ്രതിക്ക് നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
